ദില്ലി: ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തില്‍വച്ച് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനികാന്തിന് ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ട്വീറ്റ്.
രാഷ്ട്രീയത്തിലേക്കിറങ്ങിയ രജനീകാന്തിന് ആശംസകള്‍ നേര്‍ന്നായിരുന്നു അമിതാബ് ബച്ചന്റെ ട്വീറ്റ്. വിജയങ്ങള്‍ക്ക് തന്റെ എല്ലാ ആശംസകളുമെന്നാണ് ബിഗ് ബി കുറിച്ചത്. ട്വീറ്റിന് രജനികാന്ത് നന്ദിയുമറിയിച്ചു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നുമാണ് രജനികാന്തിന്റെ പ്രഖ്യാപനം. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തമിഴ് രാഷ്ട്രീയത്തില്‍ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ് . അധികാരക്കൊതിയില്ല- ഇതായിരുന്നു സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനത്തിലെ വാക്കുകള്‍.
തമിഴ് താരം കമല്‍ഹാസനും തന്റെ രാഷ്ട്രീയപ പ്രവേശന സൂചനകള്‍ നല്‍കിയിരുന്നു. വ്യക്തമായ നിലപാടുകള്‍ ഇന്ത്യയിലെ സമകാലിക വിഷയങ്ങളില്‍ എടുത്തിട്ടുള്ള കമല്‍ഹാസന്‍ ഇനി എന്ന് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്.
