എമി ജാക്സണ്‍ കന്നഡയിലേക്ക്. ബോളിവുഡ് ചിത്രം ക്വീനിന്റെ റീമേക്കിലാണ് എമി ജാക്സണന്‍ നായികയാകുക. പ്രേം ആണ് സംവിധാനം ചെയ്യുന്നത്. ശിവരാജ്കുമാര്‍, കിച്ച സുദീപ് തുടങ്ങിയ പ്രമുഖ താരങ്ങളെ സിനിമയില്‍ അണിനിരത്താനാണ് ആലോചന.

കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ക്വീന്‍. 2014ല്‍ പുറത്തിറങ്ങിയ സിനിമയുടെ തമിഴ് പതിപ്പും ഒരുങ്ങുന്നുണ്ട്. കാജല്‍ അഗര്‍വാളായിരിക്കും നായികയാകുക. രമേഷ് അരവിന്ദ് ആയിരിക്കും ക്വീനിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുക.