ഫ്രഞ്ച് വ്യവസായിയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്ത നിഷേധിച്ച് എമി ജാക്സണ്‍. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വാസ്‍തവ വിരുദ്ധമാണെന്ന് എമി ജാക്സണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഫ്രഞ്ച് വ്യവസായിയായ ഴീന്‍ ബെര്‍ണാര്‍ഡ് ഫെര്‍ണാണ്ടസ് വെര്‍സിനിയാണ് എമിയുടെ പുതിയ കാമുകന്‍ എന്നായിരുന്നു വാര്‍ത്തകള്‍. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കണ്ടത്. അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നുമായിരുന്നു ഗോസിപ്പ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ യുകെ മാധ്യമങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്‍തു. എന്നാല്‍ തന്റെ ജീവിതത്തില്‍ അച്ഛനല്ലാതെ മറ്റൊരു പുരുഷന്‍ ഇപ്പോള്‍ ഇല്ലെന്നാണ് എമി ജാക്സണ്‍ പറയുന്നുത്. അതേസമയം എമി രജനീകാന്തിന്റെ 2.o. എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍.
