മലയാളം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ നായികയാക്കി അറിവഴഗന്‍ ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറിവഴഗന്റെ സിനിമയില്‍ നയന്‍താരയായിരിക്കും നായികയാകുകയെന്നും പിന്നീട് റിപ്പോര്‍ട്ട് വന്നു. മഞ്ജു വാര്യരോട് പറഞ്ഞ കഥയില്‍ തന്നെയാണ് നയന്‍താരയെ നായികയാക്കി സിനിമയൊരുക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വിശദീകരണവുമായി അറിവഴഗന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
നയന്‍താരയ്‍ക്ക് വേണ്ടി എഴുതിയ തിരക്കഥ തീര്‍ത്തും വ്യത്യസ്‍തമാണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് അത്. മഞ്ജു വാര്യരോട് പറഞ്ഞ കഥ ഒരു ഫാമിലി ത്രില്ലറിന്റെതായിരുന്നു- അറിവഴഗന്‍ പറയുന്നു.
