ആഞ്ജലീന ജോളി സംവിധാനം ചെയ്‍ത സിനിമയാണ് ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍ ഇന്‍ ഹോട്ട് വാട്ടര്‍. ജോളിയുടെ സൂഹൃത്തും കംബോഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലങ്ങ് ഉങ്ങിന്‍റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുട്ടികളെ സിനിമയിലേക്ക് തെരഞ്ഞെടുത്ത രീതി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
വാനിറ്റി ഫെയറില്‍ പ്രസിദ്ധീകരിച്ച ജോളിയുടെ അഭിമുഖത്തില്‍ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും കാസ്റ്റിംങ്ങിനെക്കുറിച്ചും പറയുന്നു. സിനിമയില്‍ കുട്ടികളെ തിരഞ്ഞെടുത്ത രീതിയെപ്പറ്റിയും ഇതില്‍ ജോളി പറയുന്നുണ്ട്. കുട്ടികളുടെ കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ കുട്ടികളെയായിരുന്നു ആവശ്യം. അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും , ചേരികളിലുമുള്ള കുട്ടികളെ ഇതിനായി തിരഞ്ഞ് കണ്ട് പിടിക്കുകയായിരുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി പണം കൊടുക്കുകയും തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ പണം തിരിച്ച് തരാന്‍ ആവശ്യപ്പെടുകയും ചെയ്തു- ആഞ്ജലീന പറയുന്നു. ഇത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്.
എന്നാല്‍ കുട്ടികളെ ദത്തെടുക്കുകയും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക്കുകയും ചെയ്തതിനാല്‍ ലോകത്തിന്‍റെ ആദരം ഏറ്റുവാങ്ങിയ ആഞ്ജലീനയുടെ ഈ പ്രവര്‍ത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
