ജോസ് കെ മാണിയായി അനൂപ്‌ മേനോൻ. സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിനുവേണ്ടിയാണു അനൂപ്‌ മേനോൻ ജോസ് കെ മാണി എന്നാ കഥാപാത്രമായെത്തുന്നത്. ഒരു സ്പെഷ്യൽ ബ്രാഞ്ച് സി ഐ ആയ അനൂപിന്റെ കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അലൻസിയറാണ്. പൂർണമായും പാലയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നതും പാലാക്കാരിയായ മിയയാണ്. ഹണി റോസ് ചിത്രത്തിലെ മറ്റൊരു നായികയാകുന്നു. സുരേഷാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

അജി ജോസ് നിർമിക്കുന്ന ചിത്രം സംവിധാനംചെയുന്നത് നവാഗതനായ വേണുഗോപനാണ്. പാല കുടാതെ എർണാകുളവും,തൃശ്ശൂരും വാരണാസിയും ചിത്രത്തിന്റെ ഫ്രെയിമുകളിൽ നിറയും. ഓഗസ്റ്റ്‌ പകുതിയോടെ ചിത്രം തിയറ്ററുകളിൽ എത്തും.