കുട്ടിയെ തെറ്റ് പറയാൻ പറ്റില്ലല്ലോ. ‌ആ വാക്ക് തെറ്റാണെന്നും പറയാൻ പറ്റില്ല. രജനി ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമല്ലേ കബാലി? 

എങ്ങനെ എഴുതിയാലും ഉത്തരം കറക്റ്റായാൽ പോരേ? കയും ലിയും ബായും കൂട്ടിച്ചേർത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. ഉത്തരം ബാലിക എന്നാണ് ടീച്ചർ ഉദ്ദേശിച്ചത്. അതാണത്രേ ശരി. എന്നാൽ കുട്ടി എഴുതി വന്നപ്പോൾ അത് കബാലിയായി. കുട്ടിയെ തെറ്റ് പറയാൻ പറ്റില്ലല്ലോ. ‌ആ വാക്ക് തെറ്റാണെന്നും പറയാൻ പറ്റില്ല. രജനി ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമല്ലേ കബാലി? 

Add Asianetnews as a Preferred SourcegooglePreferred

എന്തായാലും ഈ ഉത്തരം ഏറ്റെടുത്ത് ആഘോഷിച്ച് വൈറലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. രജനികാന്ത് ആരാധകരും ഈ ഉത്തരത്തെ ഏറ്റെടുത്തു കഴിഞ്ഞു. ഉത്തരക്കടലാസിൽ ഈ ഉത്തരം തെറ്റാണെന്ന് ടീച്ചർ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഏറെ രസകരം. അതിന് നേർക്ക് ടീച്ചർ ഉദ്ദേശിച്ച ബാലിക എന്ന് എഴുതിയിട്ടുമുണ്ട്. രണ്ടാം ക്ലാസ്സിലെ ഉത്തരപേപ്പറാണിത്. എന്തായാലും ഈ ഉത്തരപേപ്പർ കാണുന്നവരെല്ലാം ഷെയർ ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 

എന്നാല്‍ ഈ ഉത്തരപേപ്പര്‍ എത്രത്തോളം ശരിയാണെന്ന് സംശയമുന്നയിക്കുന്നവരും ഉണ്ട്. വൈറലാകാന്‍ വേണ്ടി ഏതെങ്കിലും വിരുതന്‍ ഫോട്ടോഷോപ്പ് ചെയ്തതാണോ എന്നാണ് ചിലരുടെ സംശയം. കാരണം ഉത്തരക്കടലാസില്‍ പേരോ മറ്റ് തെളിവുകളോ ഇല്ല. അങ്ങനെയും സാധ്യതകള്‍ നിലനില്‍ക്കുന്പോഴും ഈ ഉത്തരം വൈറലായിക്കൊണ്ടിരിക്കുകയാണ്.