മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചനെയും അമ്മച്ചിയെയും എല്ലാവർക്കും അറിയാം. പക്ഷേ അര നൂറ്റാണ്ടിലേറെയായി നാടകത്തിനായി ജീവിതം നീക്കിവെച്ച ആന്റണി -ലീനാ ദന്പതികളെ അത്ര പരിചയമുണ്ടാകില്ല. അരങ്ങിലും ജീവിതത്തിലും ഒരുമിച്ചുളള യാത്രക്ക് അംഗീകാരമായിട്ടാണ് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ഇരുവർക്കും കൈവന്നത്.
മഹേഷിന്‍റെ പ്രതികാരത്തിലെ നായകന്‍റെ പ്രിയപ്പെട്ട ചാച്ചൻ. നായിക ജിംസിയുടെ ഇടുക്കിക്കാരിയായ അമ്മച്ചി.
പ്രേക്ഷക ഹൃദയത്തിലേക്ക് ആണ്ടിറങ്ങിയ ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിച്ചത് നാടകപ്രവത്തകരായ ആന്‍റണി- -ലീന ദന്പതികളാണ്. സിനിമയാണ് പെട്ടെന്ന് പ്രശസ്തി കൊണ്ടുവന്നതെങ്കിലും ജീവിതത്തിലും അരങ്ങിലും അരനൂറ്റാണ്ടിലേറെയായി ഒരുമിച്ച് തുഴഞ്ഞവർ. ഇക്കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമിയുടെ ഗൂരൂപാജ പുരസ്കാരം ലീനയെ തേടിയെത്തിയത്. കഴിഞ്ഞ വർഷം ആന്‍റണിക്കും ലഭിച്ചു.
അരനൂറ്റാണ്ടിലേറെ നാടകത്തിനൊപ്പം സഞ്ചരിച്ച ഇരുവർക്കും ഇത്രയും കാലം പ്രേക്ഷകർ തങ്ങളെ തിരിച്ചറിയാതെ പോയതിൽ വിഷമമില്ല.
നിവിൻ പോളിയുടേതടക്കം ഒരുപിടി ചിത്രങ്ങൾ രണ്ട് പേരെയും തേടിയെത്തിയിട്ടുണ്ട്. സിനിമക്കൊപ്പം, ഇത്രയും കാലം അന്നമൂട്ടിയ നാടകത്തേയും ഒപ്പംകൂട്ടാനാണ് ഇരുവരുടെയും തീരുമാനം.
