ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവലിന്റെ തെലുങ്ക് ചിത്രമാണ് ഓക്‌സിജന്‍. ഗോപിചന്ദ് നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ അതീവ ഗ്ലാമറായാണ് അനു പ്രത്യക്ഷപ്പെടുന്നത്. റാഷി ഖന്ന, ജഗ്പതി ബപ്പു എന്നിവരാണ് ഓക്‌സിജനിലെ മറ്റ് താരങ്ങള്‍. 

തമിഴില്‍ വിശാല്‍ നായകനായെത്തുന്ന തുപ്പറിവാളനില്‍ പോക്കറ്റടിക്കാരിയായാണ് അനു എത്തിയത്. മികച്ച പ്രതികരണമാണ് ചിത്ത്രതിലൂടെ അനുവിന് ലഭിച്ചത്.