പദ്മാവതിലെ ഗൂമര്‍ എന്ന ഗാനത്തിന് ചുവടുകള്‍ വച്ച് അനു സിതാരയും നിമിഷയും. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഡാന്‍സ്.

മധുപാല്‍ ആണ് ഒരു കുപ്രസിദ്ധ പയ്യന്‍ സംവിധാനം ചെയ്യുന്നത്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, മഞ്ജു വാണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.