അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും നായികാനായകന്മാരായ 'പര്‍ദ്ദ' ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിച്ചു.
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തിയ പര്‍ദ്ദ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 22 ന് റിലീസ് ചെയ്ത ചിത്രം മികച്ച സ്ത്രീപക്ഷ സിനിമയാണെന്നാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ സംഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ 'പർദ്ദ'യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്' ആയിരുന്നു ദർശന രാജേന്ദ്രൻ വേഷമിട്ട മുൻ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമ ഒടിടിയിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. അതേസമയം സുരേഷ് ഗോപി നായകനായ ജെ.എസ്.കെ ആയിരുന്നു അനുപമ പരമേശ്വരന്റെ മുൻ മലയാള ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രം ചിത്രം 'ബൈസൺ' ആണ് അനുപമയുടെ വരാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രം.
സംഗീതം ഗോപി സുന്ദർ
രോഹിത് കോപ്പുവാണ് 'പർദ്ദ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്‍ണ പ്രത്യുഷ സ്ക്രിപ്റ്റ് കോര്‍ഡിനേറ്ററാണ്. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു.
ശ്രീനിവാസ് കലിംഗ കലാസംവിധായകനായ 'പർദ്ദ'യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ - അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി - നർസിംഗറാവു കോമനബെല്ലി. ചിത്രത്തിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ഡിസൈൻ നിർവ്വഹിക്കുന്നത് അനിൽ & ഭാനു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


