അനുഷ്ക ശര്‍മയ്ക്ക് ബള്‍ജിങ് ഡിസ്ക് സ്ഥിരീകരിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Sep 2018, 3:29 PM IST
Anushka Sharma is suffering from bulging disc
Highlights

ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക ശര്‍മ. റണ്‍മെഷീനെന്ന് ഇരട്ടപ്പേരില്‍ വിളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്നതുകൊണ്ട് തന്നെ കായിക രംഗത്തും അനുഷ്കയ്ക്ക് ആരാധകരുണ്ട്. തന്മയത്തത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇഷ്ടതാരത്തിന്‍റെ രോഗാവസ്ഥയില്‍ ദുഖത്തിലാണ് ഈ ആരാധകക്കൂട്ടം. അനുഷ്കയുടെ രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്കയ്ക്ക് പ്രാര്‍ഥനയും പിന്തുണയുമായി എത്തുകയാണ് ആരാധകര്‍.

ബള്‍ജിങ് ഡിസ്ക് എന്ന രോഗമാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നട്ടെല്ലിന്‍റെ അസ്ഥിയെയാണ് രോഗം ബാധിക്കുന്നത്. ഡിസ്ക് പ്രൊട്രൂഷന്‍ എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന  അവസ്ഥയാണ് ഇത്.

ബള്‍ജിങ് ഡിസ്ക് രോഗം വളരെ സാധാരണമാണ്.  ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും ചെറിയ വേദനകളും മാത്രമാണ് ഇതിന്‍റെ ലക്ഷണമായി പറയാന്‍ കഴിയുന്നത്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക തള്ളി വരുന്നതാണ് ഇതിന് കാരണം. എല്ലാതരം ബള്‍ജിങ് ഡിസ്ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുണ്ടാകണമെന്നില്ല. ചിലപ്പോള്‍ ഇതിന് ചികിത്സയും ആവശ്യമായി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗത്തിന്‍റെ സ്റ്റേജിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, താരത്തിന് സമ്പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അനുഷ്കയുടെ പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്നു അനുഷ്ക. രോഗം സ്ഥിരീകരിച്ചതോടെ പരിപൂര്‍ണ വിശ്രമത്തിനായി ഒരുങ്ങുകയാണ് അനുഷ്കയെന്നാണ് റിപ്പോര്‍ട്ട്.

loader