അനുഷ്‌കയോടുള്ള പ്രണയം കോഹ്ലി പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ നിമിഷത്തിലും ശേഷവും തന്റെ പ്രണയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിയായിരുന്നു കോഹ്ലിയുടെയും അനുഷ്‌കയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.
കോഹ്ലിയാണ് ആദ്യം വിവാഹ മോതിരം അണിയിച്ചത്. പിന്നീട് അനുഷ്‌ക മോതിരം അണിയിച്ചതോടെ കോഹ്ലി സ്‌നേഹത്താല്‍ അനുഷ്‌കയുടെ കവിളില്‍ ചുംബിച്ചു. അനുഷ്‌കയെ ആലിംഗനം ചെയ്ത് ചുംബിച്ചു.
തോടെ കോഹ്ലിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകള്‍ക്ക് അതീതമായിരുന്നു. അനുഷ്‌കയുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് കോഹ്ലി ഏറെ നേരം ഇരുന്നു.
