മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അപര്‍ണ ബാലമുരളി സര്‍വ്വോപരി പാലക്കാരനില്‍ നായികയാകുന്നു. നേരത്തെ ഹണി റോസിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഹണി റോസ് മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്നാണ് അപര്‍ണ ചിത്രത്തിലേക്ക് എത്തിയത്.

ചുംബന സമരത്തിന്‍റെ പാശ്ചാത്തലത്തില്‍ പറയുന്ന സാമൂഹ്യ ആക്ഷേപഹാസ്യമാണ് സര്‍വ്വോപരി പാലക്കാരന്‍.നവാഗതനായ വേണു ഗോപനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അനൂപ് മേനോനും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജോസ് കെ മാണി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് അനൂപ് മേനോന്‍.
ഇപ്പോള്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന മുത്തശ്ശി ഗദ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് അപര്‍ണ.