അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അപ്പാനി ശരത് നായകനാകുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ. എസ്. സുധീപിന്‍റെ ആദ്യ സിനിമയായ കോണ്ടസയിലൂടെയാണ് ശര്ത് നായകനായി എത്തുന്നത്. കുന്നംകുളത്തും വളാഞ്ചേരിയിലുമായി ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

 സുധീപ് നിരവധി പരസ്യചിത്രങ്ങളും പോലീസ് എക്‌സൈസ് വകുപ്പുകള്‍ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. റിയാസാണ് തിരക്കഥ. അതേസമയം നായിക ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പീപ്പി ക്രിയേറ്റീവ് വര്‍ക്കസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അന്‍സര്‍ ത്വയ്ബ് ആണ്.