Asianet News MalayalamAsianet News Malayalam

2.0യുടെ ക്ലൈമാക്‌സ് അവിശ്വസനീയം: എആര്‍ റഹ്മാന്‍

ഇങ്ങനെ അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹം ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കാം സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കി.

AR Rahman about 2.0 movie
Author
Mumbai, First Published Aug 6, 2018, 9:30 AM IST

ചെന്നൈ: 2.0യുടെ ക്ലൈമാക്‌സ് അവിശ്വസനീയമായ അനുഭവമെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഇത്തരത്തിലൊരു ചിത്രം ഇങ്ങനെ അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹം ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കാം സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കി. സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറഞ്ഞു.

അതേസമയം നവംബര്‍ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തുന്നു.

കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിള്‍ അണിയിച്ചൊരുക്കുന്ന ചിത്രം സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios