ജൂനിയര്‍ എൻടിആര്‍ നായകനായി എത്തിയ അരവിന്ദ സമേത സൂപ്പര്‍ ഹിറ്റിലേക്ക്. ടിക്കറ്റിനത്തില്‍ നിന്ന് മാത്രമായി 60 കോടി രൂപയാണ് ലോകമെമ്പാടും നിന്ന് അരവിന്ദ സമേതയ്‍ക്ക് ലഭിച്ചത്.

ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവടങ്ങളില്‍ നിന്നായി മാത്രം 26.64 കോടി രൂപയാണ് ചിത്രം നേടിയത്. ത്രിവിക്രമ ശ്രീനിവാസ് ആണ് സിനിമ സംവിധാനം ചെയ്‍തത്. പൂജ ഹെഡ്ജെ ആണ് നായിക. എസ് തമൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ആക്ഷൻ എന്റടെയ്നറാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ക്ലൈമൈക്സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.