സ്വയംഭോഗത്തെ കുറിച്ച് നടി അര്‍ച്ചന കവി എഴുതിയ ബ്ലോഗ് വൈറലാകുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയെ കുറിച്ച് അര്‍ച്ചന എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാർഥ്യവും. ഈ സംഭവം തന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത് എന്ന് പറഞ്ഞാണ് അര്‍ച്ചന ബ്ലോഗ് തുടങ്ങിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് സുഹൃത്തുക്കൾ സ്വയം‌ഭോഗം ചെയ്തത് അവർ വളരെ ലാഘവത്തോടെ പറയുന്നതുകേട്ട് അസ്വസ്ഥതയല്ല, മറിച്ച് അദ്ഭുതം തോന്നിയെന്നു അർച്ചന പറയുന്നു. എത്ര കൂളായാണ് പുരുഷന്മാർ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത്- അര്‍ച്ചന എഴുതുന്നു. സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ഇത്തരം ചർച്ചകളിൽ 'കൂൾ' ആയി ഇരിക്കേണ്ടി വന്നെന്നും അര്‍ച്ചന പറയുന്നു.

അര്‍ച്ചന കവിയുടെ ബ്ലോഗ് വായിക്കാൻ ക്ലിക്ക് ചെയ്യുക