മൊബൈലില്ലാതെ എങ്ങനെ ജീവിക്കും? ബിഗ് ബോസ് ഫെയിം അര്‍ച്ചന
സീരിയലിലൂടെ മലയാളികളുടെ മനസ്സില് വില്ലത്തിയായി ചേക്കേറിയ നടിയാണ് അര്ച്ചന സുശീലൻ. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയില് മത്സരാര്ഥിയാണ് ഇപ്പോള് അര്ച്ചന. മൊബൈല് ഇല്ലാതെ എങ്ങനെ 100 ദിവസങ്ങള് തള്ളിനീക്കും എന്ന ആശങ്കയിലാണ് താനെന്ന് അര്ച്ചന പറയുന്നു. ബിഗ് ബോസ് തുടങ്ങുന്നതിനു മുമ്പ് നല്കിയ അഭിമുഖത്തിലാണ് അര്ച്ചന ഇക്കാര്യം പറയുന്നത്.
എന്നെ പല കഥാപാത്രങ്ങളായിട്ടാണ് എല്ലാവരും കണ്ടിട്ടുള്ളത്. വില്ലത്തിയായിട്ടാണ് കൂടുതലും എന്നെ കണ്ടിട്ടുള്ളത്. യഥാര്ഥത്തില് ഞാൻ എന്താണ് എന്ന് കാണിക്കുന്നതായിരിക്കും ബിഗ് ബോസ്. എന്റെ യഥാര്ഥ സ്വഭാവം നിങ്ങള് കാണാൻ പോകുന്നു, ബിഗ് ബോസിലൂടെ. മൊബൈല് എനിക്ക് ദൌര്ബല്യമാണെന്നു പറയാം. ഉറക്കമെഴുന്നേറ്റാല് ആദ്യം തപ്പുന്നത് എന്റെ മൊബൈല് ആയിരിക്കും. മൊബൈലില്ലാതെ എങ്ങനെ ബിഗ് ബോസില് അതിജീവിക്കും എന്ന് എനിക്ക് അറിയില്ല- അര്ച്ചന പറയുന്നു.
