ഹോളിവുഡ്: പൊതു വേദിയില്‍ തന്‍റെ അമ്മ ക്രൂരയാണെന്ന് തുറന്നു പറഞ്ഞ് സെലിബ്രറ്റി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹോളിവുഡ് താരം ഏരിയല്‍ വിന്‍റര്‍. ഗായികയും മോഡലും നടിയുമായി ശ്രദ്ധ നേടുന്ന ഈ 19കാരിയുടെ വാക്കുകള്‍ വലിയ കോലാഹലമാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.
എന്‍റെ ബാല്യകാലം പൂര്‍ണ്ണമായും നിഷേധിച്ചു. അമ്മ കര്‍ക്കാശക്കാരിയെന്ന് പറഞ്ഞാല്‍പ്പോര അതീവ ക്രൂരയായിരുന്നു. കുട്ടിയായിരുന്ന തന്നെ പട്ടിണിക്കിട്ടിരുന്നു, ദേഷ്യം മുഴുവന്‍ മര്‍ദ്ദനമായി തന്‍റെ മേലെ ആയിരുന്നു. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്ന അവര്‍ പെണ്‍കുട്ടികളോട് കൂടാനും സമ്മതിച്ചില്ല. ക്രിസ്റ്റല്‍ വര്‍ക്മാന്‍ എന്ന തന്‍റെ അമ്മയെക്കുറിച്ച് ആലോചിക്കുന്നത് പോലും തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് ഒരഭിമുഖത്തില്‍ നടി പറഞ്ഞു.
എന്‍റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണ് അമ്മയൊടപ്പമുള്ള ജീവിതം. പന്ത്രണ്ടാമത്തെ വയസില്‍ തന്നെ മിനിസ്‌കര്‍ട്ടുകള്‍ പോലുള്ള അല്‍പ വസ്ത്രങ്ങള്‍ ധരിപ്പിച്ചിരുന്നതുകൊണ്ട് താന്‍ ഇരുപതു കഴിഞ്ഞവളാണെന്ന് കാണുന്നവര്‍ ചിന്തിച്ചിരുന്നു. പെണ്‍സൗഹൃദങ്ങള്‍ക്കും അമ്മ വിലക്കു കല്‍പിച്ചിരുന്നു, പെണ്‍കുട്ടികള്‍ മല്‍സരബുദ്ധിയുള്ളവരാകുമെന്നാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. തന്നെ മാനസികമായി മാത്രമല്ല ശാരീരികമായി പോലും അമ്മ ഉപദ്രവിച്ചിരുന്നുവെന്ന് ഏരിയല്‍ പറയുന്നു.

ആ പ്രായത്തിലും ന്യൂഡ് സീനില്‍ അഭിനയിക്കണമെന്ന് അറിയിച്ചാലും അമ്മ ആയിരം തവണ യെസ് പറയുമെന്നും ഏരിയല്‍ പറയുന്നു. ഒരിക്കലും പിന്തുണയോ സ്‌നേഹമോ ലഭിച്ചിരുന്ന ഒരു വീടായിരുന്നില്ല അത്. ഒപ്പം ഭക്ഷണകാര്യങ്ങളിലും തനിക്ക് നിയന്ത്രണം ഉണ്ടായിരുന്നു. പഠിപ്പിക്കാന്‍ വന്നിരുന്ന അധ്യാപകര്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടുകയും അതില്‍ നിന്നും അമ്മയറിയാതെ തനിക്കു തരികയുമായിരുന്നു പതിവ്. അഭിനയം തുടങ്ങിയപ്പോള്‍ തന്നെ വിദ്യാഭ്യാസവും തനിക്ക് അന്യമായി തുടങ്ങിയിരുന്നു.
ഇന്നും തന്നെ വേദനിപ്പിച്ചവരെ ബഹുമാനിക്കുന്നുണ്ടെന്നും അവരെല്ലാം കാരണമാണ് താന്‍ ഇന്നത്തെ താനായി മാറിയതെന്നും ഏരിയല്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഏരിയല്‍ അമ്മയുമായി മിണ്ടിയിട്ട്.
2012 മുതല്‍ അമ്മയുമായി അകന്നു കഴിയുന്ന ഏരിയല്‍ സഹോദരി ഷാനെല്ലെയ്‌ക്കൊപ്പമാണു താമസം. വെറുമൊരു പത്തൊമ്പതുകാരി ജീവിതത്തെ സധൈര്യം നേരിട്ട രീതി കണ്ട് ഏരിയലിനാകെ അഭിനന്ദന പ്രവാഹമാണിപ്പോള്‍.
