ഹോട്ട് ലുക്കിലെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലായി ഹിറ്റായി നടന്‍റെ കമന്‍റ്, രസികന്‍ മറുടിയുമായി നടി

മുംബൈ: ബോളിവുഡ് നായിക കത്രീന കത്രീന കൈഫിന്‍റെ പുതിയ ഹോട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്. അതീവ സുന്ദരിയായി ഹോട്ട് ലുക്കിലെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകരും വിമര്‍ശകരും ഒരുപോലെ ഏറ്റെടുത്തു. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു കമന്‍റ് ആരാധകരെപോലും ഞെട്ടിച്ചിരിക്കുകയാണ്. 

View post on Instagram

ബോളിവുഡ് താരം അർജുൻ കപൂറാണ് കത്രീനയുടെ ചിത്രത്തിന് രസകരമായി കമന്‍റ് ചെയ്ത് ഏവരേയും ഞെട്ടിച്ചത്. കത്രീന ആദ്യം പങ്കുവച്ച ചിത്രത്തിൽ "ഇപ്പോൾ നിങ്ങളുടെ എല്ലാം തെളിഞ്ഞിരിക്കുകയാണ് !!! അടിപൊളി കത്രീന, എന്നും രണ്ടാമത്തെ ചിത്രത്തിൽ നിങ്ങൾക്ക് താരൻ പിടിപ്പെട്ടു എന്നുമാണ് അർജുൻ കമന്റ് ചെയ്തത്. 

View post on Instagram

അർജുന്റെ കമന്റുകൾക്ക് വളരെ രസകരമായാണ് കത്രീന മറുപടി നൽകിയത്. സ്മോക്കി പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രങ്ങൾ ഏവരേയും ആകർഷിക്കുന്നതാണ്. തരുൺ വിശ്വയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സൽമാൻ ഖാൻ, ജാക്വിലിൻ ഫർണാണ്ടസ് തുടങ്ങിയവർക്കൊപ്പം എത്തുന്ന 'ദാ-ബാ​ഗ്: ദി ടൂർ റീലോഡഡ്' എന്ന ചിത്രമാണ് കത്രീനയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. വിപുൽ അമൃത് ലാൽ സംവിധാനം നിർവഹിക്കുന്ന 'നമസ്തേ ഇം​ഗ്ലണ്ട്' ആണ് അർജുൻ കപൂറിന്റെ പുതിയ ചിത്രം. പരിണിതി ചോപ്രയാണ് ചിത്രത്തിലെ നായിക.

View post on Instagram