കൊച്ചി: പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാനെറ്റ് ഫിലിം അവാർ‍ഡ് 2017 ന്റെ സംപ്രേഷണം ഇന്നും നാളെയും . പുരസ്ക്കാര വിതരണവും താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും വൈകീട്ട് 7 മുതൽ ഏഷ്യാനെറ്റിൽ കാണാം.

അങ്കമാലി അഡ് ലക്സ് കൺവെൻഷൻ സെന്ററിൽ പുതു ചരിത്രമെഴുതിയ താര നിശ ലോകമെങ്ങുമുള്ള പ്രേക്ഷകരിലേക്ക്. മലയാള സിനിമയിലെയും തെന്നിന്ത്യയിലെയും താരങ്ങൾ ഒന്നിച്ച വേദി.വിസ്മയ പ്രകടനങ്ങളും അഭിമാന മുഹൂർത്തങ്ങളുമാണ് ആസ്വാദകരിലേക്കെത്തുന്നത്. മലയാളത്തിന്റെ അഭിമാനം എംടി വാസുദേവൻ നായർക്ക് ആദരമായി ലൈഫ് ടൈം അച്ചീവ്മെ്റ്പുരസ്ക്കാരം സമ്മാനിച്ച് ഏഷ്യാനെറ്റ് എംഡി കെ. മാധവൻ. 

മികച്ച ചിത്രം ഒപ്പം, ജനപ്രിയ ചിത്രം പുലിമുരുകൻ. മികച്ച നടന്റെ പുരസ്ക്കാരം ഏറ്റുവാങ്ങി മോഹൻ ലാലും നടിക്കുള്ള അവാർഡ് നേടിമഞ്ജു വാര്യരും . ജനപ്രിയ നായികാ നായകന്മാരായി സായ് പല്ലവിയും നിവിൻ പോളിയും . ജനപ്രിയ തമിഴ് നടിയായ തമന്നയും മികച്ച സംവിധായകനായി എബ്രിഡ് ഷൈനും സ്വഭാവ നടനായി ബിജുമേനോനും സ്വഭാവ നടിയായ അനുശ്രീയും നക്ഷത്ര രാവിൽ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. 

മമ്മൂട്ടി, മനോജ് കെ ജയൻ, കെപിഎ സിലളിത, സിദ്ധീഖ്, വിനീത് ശ്രീനിവാസൻ അടക്കമുള്ള വമ്പൻ താര നിരയുടെ സാന്നിധ്യം. പുലിമുരുകനിലെ ആക്ഷൻ സീൻ മോഹൻ ലാൽ തത്സമയം അവതരിപ്പിച്ചതായിരുന്നു അവാ‍ർഡ്നിശയുടെ ഹൈലൈറ്റ്. പീറ്റർ ഹെയ്ൻ ഒരുക്കിയത് ശരിക്കും ആക്ഷൻ വിസ്മയം. താരങ്ങൾ അണിനിരന്ന നൃത്തസംഗീത വിരുന്നും കോമഡി സ്കിറ്റും ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2017 ന്‍റെ മറ്റൊരു സവിശേഷത.