ശ്രീദേവിയുടെ വിടവാങ്ങല്‍ വേളയില്‍ ചിരിച്ച് കളിച്ച് നടന്ന ഒരു ബോളിവുഡ് നടിക്കെതിരെ വിമര്‍ശനമുയര്‍ത്തുകയാണ്

മുംബൈ: ശ്രീദേവിയുടെ വിടവാങ്ങല്‍ വേളയില്‍ ചിരിച്ച് കളിച്ച് നടന്ന ഒരു ബോളിവുഡ് നടിക്കെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് ബോളിവുഡ് സിനിമ പ്രേമികള്‍. ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ വിട വാങ്ങലിന്‍റെ ദുഖം ബോളിവുഡ് മുഴുവന്‍ പങ്കുവയ്ക്കുമ്പോഴാണ് ബോളിവുഡ് അഭിനയത്രി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ചിരി ചിത്രം വൈറലായത്.

സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മൃതദേഹം കാണാനെത്തിയ ജാക്വിലിന്‍റെ ആരോ പകര്‍ത്തിയ ചിത്രമാണ് വിമര്‍ശനത്തിന് കാരണമായത്. ജാക്വിലിനെന്താ തലയ്ക്ക് സുഖമില്ലേ? വന്നത് മരണത്തിനല്ലേ അല്ലാതെ അവാര്‍ഡ് ദാന ചടങ്ങിനല്ലല്ലോ എന്നും മറ്റും ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നു.

ഒരു പക്ഷേ സഹതാരങ്ങളെ ആരെയെങ്കിലും കണ്ടപ്പോള്‍ ചിരിച്ചതാകാം. എങ്കിലും മരിച്ചയാള്‍ക്കുള്ള മര്യാദ നല്‍കാമായിരുന്നു. ദുഖമില്ലെങ്കില്‍ ഔപചാരികതയുടെ പേരില്‍ വരണമെന്നുണ്ടായിരുന്നോ? തുടങ്ങിയ വാദങ്ങളും ഉയരുന്നുണ്ട്. ഇതിനെതിരെ ജാക്വിലിന്‍ പ്രതികരിച്ചിട്ടില്ല.