മറ്റുഭാഷകളിലുള്ള സിനിമകള്‍ പലപ്പോഴും മോഷ്ടിച്ച് ചെയ്യുന്നത് നാം കാണാറുണ്ട്. ആ സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന് ചില സമയങ്ങളില്‍ വാദിക്കുന്നതും പതിവാണ്. അത്തരം ഒരു സംഭവത്തെ തുറന്ന് കാണിക്കുകയാണ് വ്‌ളോഗര്‍ ഹിന്‍സ് ചെന്‍. ഏഷ്യന്‍ സിനിമകളുടെ നിരൂപകനും എഴുത്തുക്കാരനുമാണ് ഹിന്‍സ് ചെന്‍. സിനിമകളുടെ ആശയങ്ങളെ പകര്‍ത്തുന്നവരെ മോഷ്ടാക്കള്‍ എന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആരെയും അറിയിക്കാതെ മറ്റ് സിനിമകളുടെ ഇതിവൃത്തം തന്ത്രപരമായി മോഷ്ടിച്ച് ഇന്‍സ്‌പെയേര്‍ഡ് എന്ന ഒറ്റവാക്കിന് പിന്നില്‍ ഇവര്‍ കള്ളങ്ങളെല്ലാം ഒളിപ്പിച്ച് വയ്ക്കുകയാണെന്നും കോറി അഭിപ്രായപ്പെട്ടു.

 സുഹൃത്തുകള്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ചാപ്പാകുരിശ് കണ്ടത്. എന്നാല്‍ ഇത് സൗത്ത് കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണ്. അത്തരം പരസ്യമോഷണത്തെ അംഗീകരിക്കാന്‍ സാധിക്കില്ല, എന്തുകൊ ണ്ട് ഇന്ത്യന്‍ സംവിധായകര്‍ ഇതുപോലെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

2008 ല്‍ പുറത്തിറങ്ങി ചിത്രം ഹെര്‍ അപ്പാരന്റെ് ലാര്‍ഗോ വിഞ്ചിന്റെ പ്രമേയം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സംവിധായകന്‍ ജെറോം സാല്ലേ തെലുങ്ക് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിനെതിരെ രംഗത്ത് എത്തിയിരുന്നു.

ഇത്തരക്കാരുടെ മോഷണത്തെ ലോക ജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടാനുള്ള പരിശ്രമത്തിലാണ് താനെന്നും ഇത് ഇന്ത്യന്‍ സംവിധായകര്‍ക്ക് തന്റെ മുന്നിയിപ്പാണിതെന്നും യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.