മോഹന്‍‌ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി തീയേറ്ററിലെത്തി. സിനിമയ്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നതും. ചിത്രത്തില്‍ പ്രണവിന്റെ പ്രകടനം പഴയ മോഹന്‍ലാലിനെ ഓര്‍മ്മിക്കുന്നുവെന്നാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നത്.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

Appu has arrived with a bang! He’s here to stay!! Loved watching him moving in the air with scant respect for gravity. ക്ലൈമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ "തലകുത്തി മറിയൽ," "മൂന്നാം മുറ"യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതിനെയാണല്ലോ നമ്മൾ pedigree എന്നു പറയുന്നത്‌. Rock on, Appu!!!