ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലക്ഷ്മി നായര്‍ കോടതിയെ സമീപിച്ചതിനെ വിമര്‍ശിച്ചാണ് ബി ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളൊന്നടങ്കം 'ഒന്ന് മാറി നില്‍ക്കൂ' എന്ന് പറയുമ്പോള്‍, ദീപ്തമായ ശാന്തതയോടെ മാറി നിന്നു കൊണ്ട്, നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീര്‍ച്ചയായും ആദരവോടെ മാത്രമേ കാണൂ. മറിച്ച് നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ഒഴിഞ്ഞു പോകില്ല. നിങ്ങളെയെല്ലാം ഭരിച്ച് ഒരു വഴിയാക്കിവിടുമെന്ന് ശഠിക്കുന്ന ധാര്‍ഷ്ട്യത്തിന് കുമിളയുടെ ആയുസ്സേയുള്ളുവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. 

കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി നിങ്ങള്‍ക്ക് സമരപ്പന്തല്‍ പൊളിക്കാം, കോളേജിന്റെ വാതിലുകള്‍ തുറന്നിടാം, പക്ഷേ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ അഗ്നിയെ കെടുത്താന്‍ നിയമത്തിലൊരു വകുപ്പുമില്ലാ, ശ്രീമതി നായര്‍. കോടതിയിലെ ജയമൊന്നും ഒരു ജയമല്ലാ മാഡം, സത്യത്തില്‍ ഈ ധര്‍മ്മ സമരത്തില്‍ നിങ്ങള്‍ എന്നേ തോറ്റു പോയിരിക്കുന്നു.