പത്തനാപുരം മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹന്‍ലാലിനെ വിമര്‍ശിച്ച ജഗദീഷിനെ പരിഹസിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്‍ണന്‍. ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണിക്കൃഷ്‍ണന്റെ പ്രതികരണം. ബ്ലാക്ക്‌മെയിലോ?? പോ മോനേ, ജഗദീഷേ.... എന്നാണ് ബി ഉണ്ണിക്കൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി പ്രചരണത്തിന് എത്തിയതിന് പിന്നില്‍ ബ്ലാക്ക്‌മെയില്‍ ആണെന്ന് ആരോപണമുണ്ട് എന്നാണ് ജഗദീഷ് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ ബ്ലാക്ക് മെയില്‍ ചെയ്ത് വരുത്തിയതാണെന്ന ആരോപണം മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ബി ഉണ്ണിക്കൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.