ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡിനോടാണ് തനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്ന് അനുഷ്ക. ഒരു തെലുങ്ക് മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിൽ നടത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇഷ്ടപ്പെട്ട കളിക്കാരൻ ആരെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുഷ്ക. "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡാണ്. ചെറുപ്പം മുതൽ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു..' എന്നാണ് താരം മറുപടി പറഞ്ഞത്.
ജി. ആശോക് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഭഗ്മതിയാണ് അനുഷ്കയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. ജയറാം, ആശാ ശരത്ത്, ഉണ്ണി മുകുന്ദൻ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
