വന്‍ വിജയമായിരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വീണ്ടും റിലീസ് ചെയ്യുന്നു . റിലീസിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചിത്രം വീണ്ടും കേരളത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് സിനിമയുടെ വിതരണക്കാരായ ഗ്ലോബൽ യുണൈറ്റഡ് മീഡിയ.

പെരുന്നാള്‍ റിലീസായി ജൂലായ് ഒന്നിന്നാണ് വീണ്ടും ചിത്രം പ്രദര്‍ശനത്തിനെത്തുക. കേരളത്തിലെ ഇരുപത് മുതല്‍ മുപ്പത് വരെ തിയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും. ബാഹുബലിയുടെ ചൈനീസ് പതിപ്പ് ജൂലായ് 22ന് റിലീസ് ചെയ്യുന്നുണ്ട്.