മോഹന്‍‌ലാല്‍ സിനിമയുടെ റിലീസിനായി കാത്ത് ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി. മോഹന്‍ലാല്‍ അഭിനയിച്ച് മനമന്ദ കാണാനാണ് രാജമൗലിയുടെ കാത്തിരിപ്പ്.

മോഹന്‍ലാലിന്റെ സിനിമയെ കുറിച്ച് ഫേസ്ബുക്കിലാണ് രാജമൗലി അഭിപ്രായം പറഞ്ഞിരിക്കുന്നത്. താന്‍ ഏറ്റവും ആരാധിക്കുന്ന മോഹന്‍ലാലിനെ തെലുങ്കിലേക്ക് എത്തിച്ചതില്‍ രാജമൗലി മനമന്ദയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തീയ്യതി അറിയിക്കാനും രാജമൗലി ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.


മോഹൻലാൽ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് മനമന്ദ . മോഹന്‍ലാൽ തന്നെയാണ് ചിത്രത്തിന് ഡബ്ബിങും ചെയ്തിരുന്നത്. ചന്ദ്രശേഖർ യേലേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനു പുറമേ ഗൗതമി, വിശ്വനാഥ്, റെയ്നാ റാവു, ഉർവശി, നാസർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്‍തത്.