ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തീയേറ്ററിലെത്തിയിട്ട് ഒരു വര്‍ഷം കഴിയുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു.

എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ്. പ്രഭാസ്, റാണാ, സത്യരാജ്, അനുഷ്‍ക, തമന്ന എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്.