നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബാബുരാജ്. തന്റെ അറിവിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നാല്‍ പരാതി സ്വീകരിച്ച പോലീസുകാരന്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറി. ഇതിനെ തുടര്‍ന്ന് അവര്‍ പരാതി പിന്‍വലിച്ചു. ബാബുരാജ് പറഞ്ഞത്.
സുഹൃത്തുക്കളെ... വളരെ വിഷമത്തോടെയാണ് ആശുപത്രി കിടക്കയിൽ നിന്നും ഞാൻ പ്രതികരിക്കുന്നത്. ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രിയങ്കരിയായ ഒരു സഹപ്രവർത്തകയ്‌ക്കെതിരെ ഈ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം വളരെ വേദനയോടെയാണ് ഞാൻ കേട്ടത്. പക്ഷേ എന്നെ അതിലും വേദനിപ്പിച്ചത് ഈ സംഭവത്തെ കുറിച്ച് വാർത്താ ചാനലുകളിൽ മറ്റും നടന്ന ചർച്ചകളാണ്.
പല അവസരങ്ങളിലും 'എ' സർറ്റിഫൈഡ് സിനിമകളുടെ നിലവാരത്തിലേക്ക് ചർച്ചകൾ തരംതാഴുകയുണ്ടായി. ചാനലുകൾക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാൻ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള പ്രശ്‌നങ്ങൾക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് ബാബുരാജ് പറയുന്നു
