ദില്ലി: നോട്ട് നിരോധനത്തില്‍ അമിതാഭ് ബച്ചന്‍റെ കുടുംബത്തില്‍ നിന്നും എതിര്‍ ശബ്ദം. അമിതാഭും, അഭിഷേകും അഭിഷേകിന്‍റെ ഭാര്യ ഐശ്വര്യയും നോട്ട് നിരോധനത്തെ പുകഴ്ത്തുമ്പോള്‍ അമിതാഭിന്‍റെ സഹധര്‍മ്മിണി ജയ ബച്ചന് ഇവരുടെ അഭിപ്രായമല്ല.

നോട്ട് പിന്‍വലിക്കല്‍ നടപ്പിലാക്കല്‍ എന്നത് നല്ല കാര്യമാണ്, പക്ഷെ അത് നടപ്പിലാക്കിയ രീതി തീര്‍ത്തും പരാജയമാണ്. മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജയ നോട്ട് പിന്‍വലിക്കലിനെ ശക്തമായി എതിര്‍ക്കുന്ന മമതയ്ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ക്കാനും മറന്നില്ല.

ഇതോടെ ബച്ചന്‍ കുടുംബത്തില്‍ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമുണ്ടെന്ന് വ്യക്തമായി. നേരത്തെ ഐശ്വര്യ റായി ആണ് ആദ്യമായി നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് ബച്ചന്‍ കുടുംബത്തില്‍ നിന്നും രംഗത്ത് എത്തിയത്.

പിന്നീട് അമിതാഭും അഭിഷേകും പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.