ദ റൈസ് ഓഫ് ശിവഗാമി എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്
ആദ്യമായി 1000 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടി റെക്കോര്‍ഡിട്ട ഇന്ത്യൻ സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൌലി ഒരുക്കിയ ചിത്രം വിദേശ രാജ്യങ്ങളില്‍ വൻ കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ ബാഹുബലി ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി വരുന്നു. ബാഹുബലി സീരിസ് ആയി വീണ്ടും ചിത്രങ്ങള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എസ് എസ് രാജമൌലിക്കൊപ്പം ദേവ കട്ടയും ചേര്‍ന്നായിരിക്കും ചിത്രം സംവിധാനം ചെയ്യുക. പ്രീക്വല്‍ സീരിസ് ആയിട്ടാണ് ചിത്രം ഒരുക്കുക. വെബ് സ്ട്രീമിങ് വഴി ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ദ റൈസ് ഓഫ് ശിവഗാമി എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ആനന്ദ് നീലകണ്ഠന്റെ ദ റൈസ് ഓഫ് ശിവകാമി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
