കാമുകി അകലം കാണിച്ചു പ്രകോപിതനായി നടിയെ മര്‍ദ്ദിച്ചു ബംഗാളി നടനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ക്കത്ത: കാമുകിയയായ സിനിമാ നടിയെ അക്രമിച്ച കേസില് ബംഗാളി നടന് അറസ്റ്റില്. നടന് ജോയ് മുഖര്ജിയാണ് കാമികി സായന്തിക ബാനര്ജിയെ അക്രമിച്ച കേസില് പിടിയിലായത്. ഷൂട്ടിംഗ് കഴിഞ്ഞ് ലൊക്കേഷനില് നിന്നും കാറില് മടങ്ങുന്ന സായന്തികയെ ജോയ് ആക്രമിക്കുകയായിരുന്നു.
കാറിലായിരുന്ന നടിയെ ജോയ് തടഞ്ഞ് നിര്ത്തി വലിച്ച് പുറത്തേക്കിട്ട ശേഷം മര്ദ്ദിക്കുകയായിരുന്നു. നടനെയും ഇയാള് വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോയ് മുഖര്ജിയും നടിയും ഏറെകാലമായി പ്രണയത്തിലായിരുന്നു. എന്നാല് അടുത്തിടയായി സായന്തിക ബാനര്ജി ഇയാളില് നിന്നും അകലം കാണിച്ചു. ഇതില് പ്രകോപിതനായാണ് നടന് താരത്തെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
