ധനഞ്ജയ് ശങ്കര്‍ സംവിധാനം

സമീപ വര്‍ഷങ്ങളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ദിലീപ് ചിത്രമാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്നതിന്‍റെ ചുരുക്കെഴുത്താണ് ഈ ടൈറ്റില്‍. ധനഞ്ജയ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. നേരത്തേ പുറത്തെത്തിയിരുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകം സൃഷ്ടിച്ചിരുന്നു. ദിലീപ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശവും. പിന്നാലെ ഇന്നലെ പുറത്തെത്തിയ ടീസറിനും വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിക്കുന്നത്.

യുട്യൂബില്‍ ഇതിനോടകം ടീസര്‍ 21.3 ലക്ഷം കാഴ്ചകള്‍ മറികടന്നിട്ടുണ്ട്. ഒപ്പം ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തുമാണ്. 12 മണിക്കൂറിനുള്ളില്‍ ടീസര്‍ ഈ നേട്ടം കൈവരിച്ചെന്ന് അണിയറക്കാര്‍ പറയുന്നു. കാത്തിരുപ്പിനുള്ള പ്രതിഫലം ലഭിച്ചു എന്ന തരത്തിലാണ് കമന്‍റ് ബോക്സിലെ ആരാധക പ്രതികരണം. 7400 ല്‍ ഏറെ കമന്‍റുകളാണ് ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിലീപ് കഴിഞ്ഞാല്‍ ഇവരുടെ കഥാപാത്രങ്ങളെയാണ് ടീസറില്‍ പ്രാധാന്യത്തോടെ കാണിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭ.ഭ.ബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.

അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷം ഉണ്ടാവുമോ എന്നത് ടീസറിന് ശേഷവും ഒരു സസ്പെന്‍സ് ആയി അവശേഷിക്കുകയാണ്. കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയൻ റെഡിംഗ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

BHA BHA BA TEASER | Dileep | Gokulam Gopalan | Vineeth Sreenivasan | Dhyan | Dhananjay Shankar