ഭാവന- നവീന്‍ വിവാഹത്തിന് ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സന്തോഷകരമായ വാര്‍ത്തയാണ് ആരാധകര്‍ക്കായി താരത്തിന്റെ കുടുംബം പങ്കുവയ്ക്കുന്നത്. ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കും.

തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു.അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. ഭാവനയുടെ വിവാഹത്തിന്റെ തിയതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തിയതി സ്ഥിരീകരിച്ചത്.

 നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്േനു കുടുംബമെന്ന് നേരത്തെ അറിയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്.