നടന്‍ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ സല്‍ക്കാരത്തിന് മമ്മൂട്ടി അടക്കം വന്‍താരനിരയെത്തി. പുതുദമ്പതികളായ ഭാവനയും നവീനുമായിരുന്നു ചടങ്ങിലെ താരങ്ങള്‍. കൂടാതെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാതാരങ്ങളും പങ്കെടുത്തു.


കഴിഞ്ഞ ദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്. വിവാഹ നിശ്ചയത്തിന് നടനും സംവിധായകനും നിര്‍മാതാവുമായ ലാല്‍ കുടുംബത്തോടൊപ്പം നൃത്തം ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


