"സാബു ചാടിപ്പോയി', പൊട്ടിക്കരഞ്ഞ് അരിസ്റ്റോ സുരേഷ്, ബിഗ് ബോസില്‍  സംഘര്‍ഷാവസ്ഥ

മലയാളികള്‍ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസിന്‍റെ ഓരോ നിമിഷവും കാണുന്നത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസില്‍ പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും അപ്പുറം സംഘര്‍ഷാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ് കാര്യങ്ങള്‍. സാബുവും ശ്വേതാമേനോനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒരു വഴിക്ക്. സാബു കടുത്ത സ്ത്രീ വിരുദ്ധനാണെന്ന വാദവുമായി രഞ്ജിനി ഹരിദാസും ദിയ സനയും. അതിനിടെ സാബുവിനെ ബിഗ് ബോസില്‍ നിന്ന് കാണാതായതാണ് പുതിയ വിശേഷം. മത്സരാര്‍ഥികള്‍ എല്ലാം തിരഞ്ഞിട്ടും സാബുവിനെ എവിടെയും കണ്ടെത്താനായില്ല. സാബു ബിഗ് ബോസില്‍ നിന്ന് ചാടിപ്പോയെന്നാണ് ശ്വേതാ മേനോനും അനൂപ് ചന്ദ്രനും വിളിച്ചു പറയുന്നത്. 

അരിസ്റ്റോ സുരേഷ് മത്സരാ‍ര്‍ഥികള്‍ വാശി പിടിപ്പിച്ച് ചോദിക്കാന്‍ പോകുന്നും തുടര്‍ന്ന് അദ്ദേഹം കരയുന്നതും കാണാം. അേതസമയം ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് ദിയ സന ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്‍റെയെല്ലാം കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ഇന്ന് ഒമ്പതരവരെ കാത്തിരിക്കണം. ബിഗ് ബോസിലെ ആവേശകരമായ എപ്പിസോഡിനായി കാത്തിരിക്കാം.