Asianet News MalayalamAsianet News Malayalam

അനൂപ് ചന്ദ്രനെ ഒതുക്കി ശ്വേതയും രഞ്ജിനിയും, തിരിച്ചടിക്ക് ഒരുങ്ങി സാബുമോൻ

  • മൂന്നാമത്തെ വാരത്തിലേക്ക് കടക്കുന്ന ബിഗ് ബോസിൽ  ശ്വേത,രജ്ഞിനി,അർച്ചന,സാബു മോൻ എന്നീ മത്സരാർത്ഥികൾ വ്യക്തമായ ​ഗെയിം പ്ലാനോടെയാണ് മുൻപോട്ട് പോകുന്നത്.
big boss third week captaincy test
Author
First Published Jul 7, 2018, 5:42 PM IST
  • Facebook
  • Twitter
  • Whatsapp

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന ശ്വേതയുടെ ആരോപണം പ്രതിരോധിക്കാനാവാതെ  നടൻ അനൂപ് ചന്ദ്രൻ ബി​ഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റൻ മത്സരത്തിൽ നിന്നും സ്വയം പിന്മാറി. ബി​ഗ് ബോസ് നൽകിയ ടാസ്കുകളിൽ വിജയിച്ച് ശ്വേതാ മേനോനും, അനൂപ് ചന്ദ്രനും, ശ്രീനിഷുമാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിക്കാൻ യോ​ഗ്യത നേടിയത്. 

മൂന്നു പേരെയും ഒരു കൊളുത്തു കൊണ്ട് പാന്റിൽ ബന്ധിപ്പിച്ചു പരസ്പരം കയറു കൊണ്ട് കൂട്ടിയിണക്കിയായിരുന്നു മത്സരം. കൊളുത്ത് അഴിയുന്നു ആൾ മത്സരത്തിൽ നിന്ന് പുറത്താകുമെന്നായിരുന്നു നിയമം. എന്നാൽ നേരത്തെ തന്നെ ഉടക്കിലായിരുന്ന ശ്വേതയും അനൂപും തമ്മിൽ ​ഗെയിം തുടങ്ങിയപ്പോൾ മുതൽ വാക്കേറ്റവും പരിഹാസവും ആയിരുന്നു. 

ഇതിനിടയിൽ അനൂപിനെ പ്രകോപിപ്പിക്കാൻ ശ്വേത ചിലത് പറയുകയും അനൂപ് ഇതിൽ കയറി പിടിക്കുകയുമായിരുന്നു. " കുറച്ചു കഴിയുമ്പോ ഞാൻ ഇട്ട തുണിയൊക്കെ ഊരി ഈ കയറിൽ തോരയിടും , അത്ര ചൂട് " എന്നായിരുന്നു ശ്വേതയുടെ കമന്റ് . അതിനു മറുപടിയായി അനൂപ് ഇനി മലയാളികൾ കാണാൻ ഒന്നും ബാക്കിയില്ലല്ലോ, അവർ എല്ലാം കണ്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേതയുടെ പ്രസവം കാണിച്ചതിനെ ഉദ്ദേശിച്ചായിരുന്നു അനൂപ് ആ പരാമർശം നടത്തിയത് . 

എന്നാൽ അനൂപിന്റെ ഇൗ പരാമർശത്തിൽ ശ്വേത കയറി പിടിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് തിരി‍ഞ്ഞു. അനൂപ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഹൗസിലെ വനിതാ അം​ഗങ്ങൾ ഒന്നടങ്കം രം​ഗത്തു വന്നു. ശ്വേതയെ സപ്പോർട്ട് ചെയ്ത് മുന്നോട്ട് വന്ന രഞ്ജിനിയടക്കമുള്ളവർ അനൂപിനെ വളഞ്ഞു നിന്ന് ആക്രമിച്ചതോടെ അനൂപ് ചന്ദ്രൻ പൂർണമായും പ്രതിരോധത്തിലായി. സമ്മർദ്ദം താങ്ങാൻ സാധിക്കാതെ വന്നതോടെ ഒടുവിൽ അനൂപ് മാപ്പു പറയുകയും പ്രായശ്ചിത്തമായി മത്സരത്തിൽ നിന്നും സ്വയം കേട്ട് പൊട്ടിച്ചു പിന്മാറുന്നുവെന്ന് പറയുകയും ചെയ്തു. 

അനൂപുമായി അടുപ്പം പുലർത്തിയിരുന്ന സാബുമോനും ഇൗ പ്രശ്നത്തിൽ ഇടപെടാതെ മാറി നിന്നു. നേരത്തെ നടന്ന മറ്റൊരു ടാസ്കിൽ അനൂപ് ചന്ദ്രൻ സാബു അടക്കമുള്ള താരങ്ങളോട് ഉടക്കിയിരുന്നു. ശ്വേത കളിക്കുകയും അനൂപ് ജീവിക്കുകയും ആയതോടെ ശ്വേതക്ക് കാപ്റ്റൻ തെരെഞ്ഞെടുപ്പിൽ എളുപ്പം മുന്നോട്ട് പോകാൻ കഴിഞ്ഞു. 

എന്നാൽ ഇത് അധികം നേരം നീട്ടില്ല. ടാസ്കിൽ ബാക്കിയുണ്ടായിരുന്ന ശ്രീനിഷ് കടുത്ത പ്രതിരോധം നടത്തി ശ്വേതയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചു. ശ്രീനിഷുമായി ബാത്ത്റൂമിൽ വരെ ശ്വേത പോയെങ്കിലും ശ്രീനിഷ് പിടിച്ചു നിന്നു. ഒടുവിൽ  ശ്വേതാ ഉറങ്ങി കിടക്കുമ്പോൾ കെട്ട് പൊട്ടിച്ച ശ്രീനിഷ് മത്സരം ജയിച്ച് മൂന്നാം വാരത്തിലെ ബി​ഗ് ബോസ് ക്യാപ്റ്റനായി. 

മൂന്നാമത്തെ വാരത്തിലേക്ക് കടക്കുന്ന ബിഗ് ബോസിൽ  ശ്വേത,രജ്ഞിനി,അർച്ചന,സാബു മോൻ എന്നീ മത്സരാർത്ഥികൾ വ്യക്തമായ ​ഗെയിം പ്ലാനോടെയാണ് മുൻപോട്ട് പോകുന്നത്. ശ്വേതയും,രഞ്ജിനിയും പരസ്പരം സഹകരിച്ചു കൊണ്ടാണ് ബി​ഗ് ബോസ് ഹൗസിൽ മുന്നോട്ട് പോകുന്നത്. നേർക്കുനേർ പോരാട്ടമില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം സാബുവും രഞ്ജിനിയും ഏറ്റുമുട്ടുന്നുണ്ട്. ഇവരുടെ സഖ്യം പൊളിക്കാനുള്ള നീക്കങ്ങളിൽ ഹൗസിലെ പുരുഷൻമാർക്കൊപ്പം അർച്ചനയുടെ പിന്തുണയും സാബു പ്രതീക്ഷിക്കുന്നുണ്ട്.  വീണു കിട്ടുന്ന ഓരോ അവസരവും ഇവർ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ തുടങ്ങിയതോടെ ബിഗ് ബോസ് രസകരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. 

Follow Us:
Download App:
  • android
  • ios