ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ വലിയ പ്രശ്നങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുകയാണ്. ഷാനവാസിന് നേരെ നെവിന്‍ പാല്‍ കവര്‍ എറിഞ്ഞിരിക്കുകയാണ്. പിന്നാലെ നെവിന് അവാസന താക്കീതും ബിഗ് ബോസ് നല്‍കുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ലാപ്പിലേക്ക് പോകുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ടു ഫിനാലെ ബിഗ് ബോസ് ഹൗസിൽ നടക്കുകയാണ്. ഷോ അവസാനിക്കാൻ ഒരുങ്ങുമ്പോൾ കലുക്ഷിതമായ പല സംഭവങ്ങൾക്കും ഹൗസും പ്രേക്ഷകരും സാക്ഷ്യം വഹിക്കുകയാണ്. ഇന്നിതാ ഷാനവാസിനോട് ഫിസിക്കലി പ്രതികരിച്ചിരിക്കുകയാണ് നെവിൻ. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഷോയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
തതവസരത്തിൽ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് ടീം. നെവിന് അവസാന മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. "നെവിൻ.. ഇവിടെ ആരും നിയമങ്ങൾക്ക് അതീതരല്ല. ഒരു രീതിയിലുമുള്ള ശാരീരിക ആക്രമണവും ഇവിടെ വച്ചു പൊറുപ്പിക്കില്ല. ഇത് ലാസ്റ്റ് വാണിംഗ് ആണ്. ഇനി ഒരിക്കൽ കൂടി ഏതെങ്കിലും രീതിയിലുള്ള ശാരീരിക ആക്രമണം ആരുടെയെങ്കിലും നേർക്ക് ശ്രദ്ധയിൽപ്പെട്ടാൽ ആ നിമിഷം തന്നെ നെവിനെ ഇവിടെ നിന്നും പുറത്താക്കുന്നതാണ്. സ്വയം ഇവിടെ നിന്ന് ഇറങ്ങി പോകുന്നതും പുറത്താക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്", എന്നാണ് ബിഗ് ബോസ് നെവിനോടായി പറഞ്ഞത്.
പ്രമോയ്ക്ക് താഴെ ഒട്ടനവധി പേരാണ് നെവിനെതിരെ കമന്റ് ചെയ്യുന്നത്. നെവിനെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. കിച്ചണിലെ പ്രശ്നമാണ് കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുന്നത്. നെവിൻ റേഷനായി ലഭിച്ച പാൽ എടുത്തോണ്ട് പോകാൻ നോക്കി. ഇത് ഷാനവാസ് പിടിച്ചു വാങ്ങുന്നുമുണ്ട്. പാൽ കവർ പൊട്ടുകയും നെവിൻ അത് ഷാനവാസിന് പുറത്തേക്ക് ഒഴിക്കുകയും കവർ ദേഹത്ത് എറിയുകയും ചെയ്യുന്നത് നേരത്തെ പുറത്തുവിട്ട പ്രമോയിൽ നിന്നും വ്യക്തമാണ്. അതേസമയം, നിലവില്‍ 9 മത്സരാര്‍ത്ഥികളാണ് ഷോയിലുള്ളത്.



