രണ്ടുപേരും പുറത്താകുമോ എന്നറിയാന്‍ അടുത്ത വാരാന്ത്യം വരെ കാത്തിരിക്കണം

എലിമിനേഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷനില്‍ത്തന്നെ കൗതുകമുണര്‍ത്തിയ രീതി പരീക്ഷിച്ച എപ്പിസോഡില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് രണ്ടേരണ്ടുപേര്‍. എലിമിനേഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷന്‍, ഓരോരുത്തരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് രഹസ്യസ്വഭാവത്തോടെയാണ് സാധാരണ നടത്താറെങ്കില്‍ ആ പതിവ് ബിഗ് ബോസ് ഇത്തവണ തെറ്റിച്ചു. പതിവിന് വിപരീതമായി ബിഗ് ബോസ് ഹൗസിലെ ഹാളില്‍ എല്ലാവരെയും വിളിച്ചുകൂട്ടി പരസ്യമായായിരുന്നു നോമിനേഷന്‍. രീതിയ്ക്കും പ്രത്യേകതയുണ്ടായിരുന്നു. മേശപ്പുറത്ത് ഒരു സ്ഫടിക പാത്രത്തില്‍ വച്ച കറുത്ത ചായത്തില്‍ കൈ മുക്കി അത് എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരുടെ മുഖത്ത് തേയ്ക്കുക എന്നതായിരുന്നു ഇന്നത്തെ രീതി.

അതനുസരിച്ച് ഏറ്റവുമധികം പേര്‍ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്‍തത് ശ്വേത മേനോനെയും രഞ്ജിനി ഹരിദാസിനെയുമായിരുന്നു. ശ്വേത മേനോന് 10 വോട്ടുകളും രഞ്ജിനി ഹരിദാസിന് എട്ടും വോട്ടുകളുമാണ് ലഭിച്ചത്. ഇതുപ്രകാരം ഇവരില്‍ ഒരാളോ രണ്ടുപേര്‍ തന്നെയോ അടുത്ത വാരാന്ത്യത്തില്‍ പുറത്താവും. മോഹന്‍ലാല്‍ പങ്കെടുക്കുന്ന അടുത്ത ശനി, ഞായര്‍ എപ്പിസോഡുകളിലാവും ഇതിന്‍റെ പ്രഖ്യാപനം. എലിമിനേഷന്‍ ലിസ്റ്റിലേക്കുള്ള, ഓരോ അംഗങ്ങളുടെയും നോമിനേഷന്‍ ഇപ്രകാരമായിരുന്നു.

ശ്രീനിഷ്- ശ്രേത, രഞ്ജിനി

അതിഥി റായ്- സാബു, ശ്വേത

സാബു- രഞ്ജിനി, ശ്വേത

അനൂപ്- രഞ്ജിനി, ശ്വേത

രഞ്ജിനി- അരിസ്റ്റോ സുരേഷ്, ബഷീര്‍ ബഷി

പേളി മാണി- രഞ്ജിനി, ശ്വേത

ദിയ സന- ശ്വേത, രഞ്ജിനി

ബഷീര്‍ ബഷി- രഞ്ജിനി, ശ്വേത

അരിസ്റ്റോ സുരേഷ്- രഞ്ജിനി, ശ്വേത

ശ്വേത- അനൂപ്, അരിസ്റ്റോ

അര്‍ച്ചന- ശ്വേത, ഷിയാസ് 

ഷിയാസ്- ശ്വേത, രഞ്ജിനി