ചെന്നൈ: തമിഴ് ബിഗ്ബോസില്‍ ഓവിയ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വാരമാണ് തമിഴ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായ ഓവിയ ഷോ വിട്ടത്. മാനസികമായി ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് ഓവിയ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. ആരവ് എന്ന മത്സരാര്‍ത്ഥിയുമായ പ്രണയത്തെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്നാണ് ഓവിയ പുറത്ത് പോയത്.
ഷോയുടെ തുടക്കം മുതല്‍ വന്‍ പിന്തുണയാണ് ഓവിയയ്ക്ക് ലഭിച്ചത്. ഓവിയ ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഷോയുടെ റൈറ്റിംഗ് കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഓവിയ തിരിച്ചുവരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ് സിനിമയില്‍ സജീവമായ മലയാളി നടിയാണ് ഓവിയ. തൃശ്ശൂര്‍ സ്വദേശിയായ താരം കങ്കാരു എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് എത്തിയത്. അപൂര്‍വ്വ, പുതിയ മുഖം പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച ഓവിയ 13 ഒളം തമിഴ് ചിത്രങ്ങളില്‍ ഓവിയ അഭിനയിച്ചിരുന്നു.
