ഞായറാഴ്ച മുതല്‍ ഏഷ്യാനെറ്റില്‍
എന്തുതരം ടെലിവിഷന് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്? എന്താണ് അതിന്റെ സ്വഭാവം? ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം ലളിതമായി അവതരിപ്പിക്കുന്നതാണ് ബിഗ് ബോസിന്റെ തീം സോംഗ് തന്നെ. 'ലോകത്തിന് കഥയറിയാതെ, നേരത്തിന് ഗതിയറിയാതെ..' എന്നാണ് ഗാനത്തിന്റെ ആദ്യ വരികള്. പാട്ടില് പറയുംപോലെയുള്ള നിയമാവലിയാണ് 16 മത്സരാര്ഥികള് പാലിക്കേണ്ടത്. 100 ദിവസം പഴയതോ പുതിയതോ ആയ ആശയവിനിമയോപാധികളൊന്നും അനുവദിക്കില്ല. ലാന്ഡ് ഫോണോ മൊബൈലോ ഇന്റര്നെറ്റോ ലാപ്ടോപ്പോ പത്രങ്ങളോ മാസികകളോ റോഡിയോയോ പേനയോ പേപ്പറോ ഒന്നും അനുവദിക്കില്ല. 24 ഞായറാഴ്ച വൈകിട്ട് ഏഴിനാണ് ഷോ ഏഷ്യാനെറ്റില് സംപ്രേഷണം തുടങ്ങുക.
