ഫോര്‍ട്ടുകൊച്ചിക്കാരനായ ബിനീഷ് പാണ്ടിപട മുതലിങ്ങോട്ട് 80 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടാംനിരയില്‍ നിന്ന് അടിവാങ്ങുന്ന സ്ഥിരം വില്ലന്‍ റോള്‍ ചെയ്തിരുന്ന ബിനീഷിന് വിജയുടെ തെരി എന്ന സിനിമയാണ് ഭാഗ്യമായെത്തിയത്.

ഇനി സിനിമ വിട്ട് ജീവിതത്തിലേക്ക് വരാം.സിനിമയിലെ വില്ലന്‍ അഭിനയമില്ലാത്തപ്പോള്‍ ടൈല്‍സ് പണിക്കാരനാണ്.നീട്ടിവളര്‍ത്തിയ മുടി പണിസ്ഥലത്തെത്തിയാല്‍ ഷര്‍ട്ടിനകത്തേക്ക് മടക്കിവെക്കും.എറണാകുളം ഞാറയ്ക്കലിലെ ഒരു വീട്ടിലെ പണി ഇന്നത്തോടെ തീര്‍ത്തുകൊടുക്കാനുളള തിരക്കിലാണ്

നിറയെ സിനിമകള്‍ കിട്ടിയാലും കഷ്ടപ്പെട്ട് പഠിച്ച ടൈല്‌സ് പണി മറന്നൊരു കളിയില്ലെന്ന് ബിനീഷ് മസിലുരുട്ടി കൊണ്ട് പറയും.