മുംബൈ: ലൈംഗികതയുടെ അതിപ്രസരമുണ്ടെന്നാരോപിച്ച് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് ബാബുമോശായ് ബന്ദൂക്ക്ബാസ് എന്ന ചിത്രം. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി, ബിതിത ബാഗ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഒരു തുടക്കക്കാരി എന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ബാബുമോശായ് ബന്ദൂക്ക്ബാസ് എന്ന് നായിക ബിതിത പറയുന്നു. തനിക്കെതിരെ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഉയരുന്നുണ്ടെന്ന് ബിബിത വ്യക്തമാക്കി.

ഒരുപാട് കിടപ്പറരംഗങ്ങളുണ്ടെന്ന് സംവിധായകന്‍ എന്നോട്‌ കഥ പറഞ്ഞപ്പോഴേ പറഞ്ഞു തന്നിരുന്നു. ചുംബനരംഗങ്ങള്‍ എടുക്കുമ്പോള്‍ സംവിധായകന്‍റെ മുഖത്തെ തൃപ്തിയില്ലായ്മ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. കാരണം ഞങ്ങള്‍ ചെയ്തിരുന്നത് മറ്റു ബോളിവുഡ് സിനിമകളില്‍ കണ്ടു ശീലിച്ച അതേ രീതിയിലാണ്. ചുംബനത്തിന് റീടേക്ക് എടുക്കാന്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്. കാരണം ഞാനും നായകനും തമ്മിലുള്ള രസതന്ത്രം പ്രധാനമാണ്. കഥാപാത്രത്തിന്‍റെ പൂര്‍ണതയാണ് എനിക്ക് പ്രധാനം- ബിതിത പറയുന്നു.