ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് ബോളിവുഡ്. ഞെട്ടിക്കുന്ന വാർത്തയെന്ന് ഷാരൂഖ് ഖാൻ പ്രതികരിച്ചു. ശ്രീദേവിയുടെ ജീവിതത്തിന്റെ വളർച്ചകൾക്ക് സാക്ഷി ആയിരുന്നു. സൂപ്പർ താരപദവി അവർ അർഹിക്കുന്നതായിരുന്നു. അവസാനം ശ്രീദേവിയെ കണ്ടതാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. വലിയ നഷ്ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് കമൽ ഹസ്സൻ പ്രതികരിച്ചു. ഇന്ത്യൻ സിനിമയുടെ കറുത്ത ദിനമെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. ശ്രീദേവി എല്ലാകാലത്തും മനസ്സിൽ ജീവിക്കുമെന്ന് പ്രീതി സിന്റ പ്രതികരിച്ചു. വാര്‍ത്ത ദുസ്വപ്നം ആകട്ടെയെന്ന് രാംഗോപാൽ വർമ്മ പ്രതികരിച്ചു.


നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു. വിവാഹത്തിനു ശേഷമുള്ള ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതമുണ്ടായത്. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജയ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.