മുംബൈ: ബോളിവുഡിലെ ക്യൂട്ട് സുന്ദരി എന്നാണ് ആലിയ ഭട്ട് അറിയപ്പെടുന്നത്. എന്നാലും ആലിയയും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ഒരു മാധ്യമത്തിന് ആലിയ ഭട്ട് നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും താരം വ്യക്തമാക്കുകയുണ്ടായി. ഈ അവസരത്തിലാണ് ആത്മഹത്യയെക്കുറിച്ച് പോലും താൻ ചിന്തിച്ചുപോയ ആ നിമിഷത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
നാലാം ക്ലാസിൽ പഠിക്കുമ്പോള് ഓട്ട മത്സരത്തിൽ തോറ്റു പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.ആ നിമഷത്തിൽ സാന്ത്വനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയയ്ക്ക് പ്രചോദനമായത്. വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താൻ പരിശ്രമിക്കുന്നില്ലല്ലോ.
എന്നായിരുന്നു ടീച്ചർ ആലിയയോട് പറഞ്ഞത്.ആ വാക്കുകൾ ആലിയയുടെ മനസിൽ ശരിക്കും പതിഞ്ഞു. അന്നുമുതൽ ഇന്നുവരെ മത്സരം എന്തുതന്നെയായാലും അധ്വാനിച്ച് കാത്തിരിക്കും. വിജയം തന്നെ തേടിയെത്തുമെന്നും താരം പറയുന്നു. ഒരു കാര്യത്തിലും താൻ തോൽക്കില്ലെന്ന ആത്മവിശ്വാസവും താരത്തിനിപ്പോൾ ഉണ്ട്.
ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും. എന്നാൽ പ്രണയത്തെക്കുറിച്ച് ചോദിച്ചാൽ ആലിയ പറയുന്നത് പ്രണയിക്കാൻ സമയം ലഭിക്കുന്നില്ലെന്നാണ്. വിവാഹത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ആലിയക്കുണ്ട്. വിവാഹം ഉടനില്ല. 33 വയസിന് ശേഷമേ ഉണ്ടാകു എന്നാണ് ആലിയ പറയുന്നത്. അതുവരെ തനിക്ക് പിടിച്ചു നിൽക്കാനുള്ള പഴുതുകൾ ഉണ്ട്.
ഇപ്പോൾ തന്റെ ശ്രദ്ധ പൂർണമായും സിനിമയിലാണെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.വിവാഹക്കാര്യം ആലിയയ്ക്ക് വിട്ടുനൽകിയിരിക്കുകയാണ് വീട്ടുകാർ. ഉത്തരവാദിത്വമുള്ളവളായി ജീവിക്കുന്നതിനാൽ വിവാഹത്തേക്കുറിച്ച് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പിതാവ് മഹേഷ് ഭട്ട് ആലിയയ്ക്ക് നൽകിയിരിക്കുകയാണ്. ആലിയയുടെ തീരുമാനത്തിൽ തനിക്ക് എതിരഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്
