Asianet News MalayalamAsianet News Malayalam

മുതല്‍മുടക്ക് '2500 കോടി'! 'എന്‍ഡ് ഗെയിം' ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് എത്ര?

35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ!) നിര്‍മ്മാണ മുതല്‍മുടക്കിലെത്തിയ ചിത്രം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ മികച്ച ഇനിഷ്യലാണ് നേടിയത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നേടിയത് മുടക്കുമുതലിനേക്കാള്‍ കൂടുതലാണ്.
 

avengers end game global box office
Author
Thiruvananthapuram, First Published May 2, 2019, 2:19 PM IST

മാര്‍വെല്‍ ചിത്രങ്ങളോട് ഹോളിവുഡ് വ്യവസായത്തിന് എപ്പോഴും പ്രിയം കൂടുതലുണ്ട്. സൂപ്പര്‍ഹീറോ ചിത്രങ്ങളില്‍ അവ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുക പതിവാണ് എന്നതുതന്നെ കാരണം. രണ്ട് ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷമെത്തിയ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍'. ഏപ്രില്‍ അവസാനവാരം തീയേറ്ററുകളിലെത്തിയ 'എന്‍ഡ് ഗെയി'മിനെക്കുറിച്ചും ഹോളിവുഡിന് അത്രമേല്‍ പ്രതീക്ഷകളുണ്ടായിരുന്നു. ആ പ്രതീക്ഷകളെ സാധൂകരിക്കുന്ന പ്രകടനമാണോ ചിത്രം ബോക്‌സ്ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്? അങ്ങനെയെങ്കില്‍ ആ കണക്കുകള്‍ എങ്ങനെ?

35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ!) നിര്‍മ്മാണ മുതല്‍മുടക്കിലെത്തിയ ചിത്രം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ മികച്ച ഇനിഷ്യലാണ് നേടിയത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നേടിയത് മുടക്കുമുതലിനേക്കാള്‍ കൂടുതലാണ്. 427 മില്യണ്‍ ഡോളറാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ യുഎസില്‍ നിന്ന് മാത്രം നേടിയത്. അതായത് 2970 കോടി രൂപ! ഇതില്‍ 32 മില്യണ്‍ ഡോളറിന്റെ കളക്ഷന്‍ ഐ മാക്‌സ് തീയേറ്ററുകളില്‍ നിന്ന് മാത്രമാണ്.

ഒരാഴ്ച പിന്നിട്ടപ്പോള്‍ ചൈനയില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 463 മില്യണ്‍ ഡോളറാണ് (3221 കോടി രൂപ!). ഒരു ഹോളിവുഡ് ചിത്രം ചൈനയില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ആദ്യവാര കളക്ഷനാണ് ഇത്. ഇത് ചേര്‍ന്ന് യുഎസിന് പുറത്ത് ചിത്രം നേടുന്ന കളക്ഷന്‍ 1.129 ബില്യണ്‍ ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. അതായത് 6966 കോടി ഇന്ത്യന്‍ രൂപ! ഹോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആറാമത്തെ ആഗോള ഹിറ്റ് ആണ് ഇതിനകം തന്നെ ചിത്രം. സ്റ്റാര്‍ വാര്‍സ്; ദി ഫോഴ്‌സ് അവേക്കന്‍സ് (1.131 ബില്യണ്‍ ഡോളര്‍), ഫ്യൂരിയസ് 7 (1.163 ബില്യണ്‍ ഡോളര്‍), അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ (1.369 ബില്യണ്‍ ഡോളര്‍), ടൈറ്റാനിക് (1.528 ബില്യണ്‍ ഡോളര്‍), അവതാര്‍ (2.027 ബില്യണ്‍ ഡോളര്‍) എന്നിവയാണ് എന്‍ഡ് ഗെയിമിന് മുന്നിലുള്ള ചിത്രങ്ങള്‍. 

ഈ വാരാന്ത്യം പിന്നിടുന്നതോടെ ചിത്രം 2 ബില്യണ്‍ ഡോളര്‍ പിന്നിട്ട് ടൈറ്റാനിക്കിനെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് നേടാനുള്ള ആജീവനാന്ത കളക്ഷന്റെ 29 ശതമാനം മാത്രമേ ഇനിയും നേടിയിട്ടുള്ളൂ എന്ന് ഫോര്‍ബ്‌സിന്റെ വിലയിരുത്തല്‍. എന്നാല്‍ യുഎസിന് പുറത്തുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 71 ശതമാനം ഇതിനകം നേടിയിട്ടുണ്ടെന്നും. 

Follow Us:
Download App:
  • android
  • ios