ലോകമെമ്പാടും ആരാധകരുള്ള അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ് : എൻഡ്‍ഗെയിമിന് തീയേറ്ററുകളില്‍ വൻ പ്രതികരണം. റിലീസ് ദിവസം ലോകമെമ്പാടു നിന്നുമായി ഏതാണ്ട് 1403 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.  ചൈനയില്‍ നിന്ന് മാത്രം ചിത്രം 334 കോടി രൂപ സ്വന്തമാക്കി. ഇന്ത്യയില്‍ ബുക് മൈ ഷോയിലൂടെ 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം. അന്തോണി റൂസോയും ജോ റൂസോയുമാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.